കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ തിരിച്ചടി; ജൂലൈ ഒന്ന്​ മുതൽ ടി.എ വർധിക്കില്ല

ന്യൂഡൽഹി: 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ തിരിച്ചടിയായി ജൂലൈ ഒന്ന്​ മുതൽ ടി.എ വർധിക്കില്ലെന്ന്​ സൂചന. ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം പകരുന്ന ഡി.എ, ഡി.ആർ വർധനവ്​ ജൂലൈ ഒന്നിനാണ്​ നിലവിൽ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​​. ഇതിനൊപ്പം ടി.എയും വർധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇതുണ്ടാവില്ലെന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നത്​. ലൈവ്​ മിൻറാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ജീവനക്കാരുടെ നിലവിലെ ഡി.എ 25 ശതമാനത്തിന്​ മുകളിലല്ലാത്തതാണ്​ ടി.എ വർധിക്കാതിരിക്കാനുള്ള കാരണം. നിലവിൽ 17 ശതമാനമാണ്​ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ. 2020 ജനുവരി മുതൽ രണ്ട്​ തവണകളിലുള്ള ഡി.എ വർധനവ്​ കോവിഡി​െൻറ പശ്​ചാത്തലത്തിൽ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം നാല്​ ശതമാനമാണ്​ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചത്​. ജീവനക്കാർക്ക്​ ലഭിക്കാനുള്ള മുഴുവൻ തുകയും ജൂലൈ ഒന്ന്​ മുതൽ നൽകുമെന്ന്​​ ​കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ്​ താക്കൂർ കഴിഞ്ഞ മാർച്ചിൽ പാർലമെൻറിനെ അറിയിച്ചിരുന്നു. 

Tags:    
News Summary - 7th Pay Commission latest update: Big blow to central govt employees! TA not to rise from July 1?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.