നോട്ട്​ക്ഷാമം ഒരാഴ്​ചക്കുള്ളിൽ പരിഹരിക്കുമെന്ന്​ എസ്​.ബി.​െഎ മേധാവി

ന്യൂഡൽഹി: രാജ്യത്ത്​ അനുഭവപ്പെടുന്ന നോട്ട്​ ക്ഷാമം ഒരാഴ്​ചക്കുള്ളിൽ പരിഹരിക്കുമെന്ന്​ എസ്​.ബി.​െഎ ചെയർമാൻ രാജനീഷ്​ കുമാർ. ചില സംസ്ഥാനങ്ങളിൽ മാത്രമാണ്​ പ്രതിസന്ധി അനുഭവപ്പെടുന്നത്​. മധ്യപ്രദേശ്​, തെലുങ്കാന, ആ​ന്ധ്രപ്രദേശ്​, നോർത്ത്​ ബീഹാർ, പഞ്ചാബ്​ എന്നിവടങ്ങളിലാണ്​ രൂക്ഷമായ പ്രതിസന്ധി അനുഭവപ്പെടുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക്​ അധികമുള്ള സ്ഥലങ്ങളിൽ നിന്ന്​ കറൻസി മാറ്റുന്നുണ്ട്​. 500 രൂപയുടെ നോട്ടുകൾ കൂടുതലായി നൽകാൻ ആർ.ബി.​െഎയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി എസ്​.ബി.​െഎ മോണിറ്ററിങ്​ ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

നേര​ത്തെ നോട്ട്​ നിരോധനത്തിന്​ സമാനമായി രാജ്യത്ത്​ വൻ കറൻസി പ്രതിസന്ധി ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രതിസന്ധി താൽക്കാലികമാണെന്നും ഉടൻ തന്നെ പരിഹരിക്കുമെന്നായിരുന്നു ഇ​തി​േനാടുള്ള ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ പ്രതികരണം.

Tags:    
News Summary - SBI Chief Says Cash Crunch Situation To Be Resolved In Next One Week-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.