ഒരേ മനസുള്ള ചങ്ങാതിമാർ ചേർന്നാൽ എന്തും നേടാം എന്നതിന് നിരവധി തെളിവുകൾ ഇന്ത്യൻ ബിസിനസിൽ നിരവധി ഉണ്ട്. അത്തരത്തിൽ സുഹൃത്തുക്കൾ കെട്ടി പടുത്ത ചില ഇന്ത്യൻ സ്റ്റാർട്ടപ്പ് ബിസിനസുകളെ കുറിച്ചറിയാം.
സുധാകർ പശുപുനുരി, ചരൺ പദ്മരാജു, പഹീന്ദ്ര ശർമ എന്നീ മൂന്ന് കോളജ് സഹപാഠികൾ ആണ് യാത്രാ ബുക്കിങ് ആപ്പായ റെഡ് ബസിനു പിന്നിൽ. മൂവരും ബിറ്റ്സ് പിലാനിയിൽ ഒരുമിച്ച് പഠിച്ചിരുന്നു. പിന്നീട് വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യുമ്പോഴും ബംഗളൂരുവിലെ അപ്പാർട്മെന്‍റിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇക്കാലയളവിൽ 2006ലാണ് മൂവരും റെഡ് ബസിന് രൂപം നൽകുന്നത്.
സ്കൂൾ കാലഘട്ടം മുതൽ ഒരുമിച്ചുണ്ടായിരുന്ന കുനാൽ ബാലും രോഹിത് ബൻസാലും ചേർന്നാണ് സ്നാപ്ഡീലിന് രൂപം നൽകിയത്. സ്കൂൾ പഠനത്തിനു ശേഷം ഇരുവരും ഐ.ഐ.ടി പ്രവേശന പരീക്ഷ എഴുതിയെങ്കിലും ബൻസാലിന് മാത്രമേ അഡ്മിഷൻ ലഭിച്ചുള്ളൂ. കുനാൽ തുടർന്ന് ഉപരിപഠനത്തിനായി യു.എസിലേക്ക് പോയി. പഠനം പൂർത്തായാക്കിയ ശേഷമാണ് ഇരുവരും തങ്ങളുടെ കുട്ടിക്കാലം മുതലുള്ള ബിസിനസ് എന്ന സ്വപ്നം സ്നാപ് ഡീലിലൂടെ യാഥാർഥ്യമാക്കിയത്.
സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവർ ചേർന്നാണ് റീട്ടെയ്‍ൽ കമ്പനിയായ ഫ്ലിപ്കാർട്ടിന് തുടക്കം കുറിക്കുന്നത്. ഛണ്ഡീഡഗിൽ ജനിച്ചുവളർന്ന ഇരുവരും ഡൽഹി ഐ.ഐ.ടിയിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. പല കമ്പനികളിലായി പ്രവർത്തിച്ച ശേഷം ഇരുവരും ആമസോണിലെത്തുകയും അവിടെ നിന്നും തങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.