Posted On
date_range Updated On
date_range എസ്.ബി.െഎയിൽ ലയിച്ച ബാങ്കുകളുടെ ചെക്ക് കാലാവധി നീട്ടി
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ലയിച്ച ആറ് ബാങ്കുകളുടെ നിലവിലുള്ള ചെക്കുകൾക്ക് ഡിസംബർ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. തുടർന്നുണ്ടാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ എല്ലാ ഇടപാടുകാരും പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകണമെന്ന് എസ്.ബി.െഎ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവക്കുപുറമെ ഭാരതീയ മഹിള ബാങ്കടക്കം ആറ് ബാങ്കുകളാണ് എസ്.ബി.െഎയിൽ ലയിപ്പിച്ചത്. ഇവയുടെ ചെക്കിെൻറ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുമെന്നാണ് നേരേത്ത അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.