ഉൗർജിത്​ പ​േട്ടൽ നവംബർ 19ന്​ രാജി നൽകുമെന്ന്​ സൂചന

ന്യൂഡൽഹി: ആർ.ബി.​െഎ ഗവർണർ ഉൗർജിത്​ പ​േട്ടൽ നവംബർ 19ന്​ രാജി സമർപ്പിക്കുമെന്ന്​ റിപ്പോർട്ടുകൾ. നവംബർ 19നാണ്​ കേന്ദ്രബാങ്കി​​​​​െൻറ അടുത്ത ബോർഡ്​ യോഗം. അവിടെ വെച്ച്​ ഉൗർജിത്​ പ​േട്ടൽ രാജിക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്​ വിവരം.

ആർ.ബി.​െഎയുടെ സ്വയംഭരണം സംബന്ധിച്ച്​ സർക്കാറുമായി തർക്കങ്ങൾ നില നിൽക്കുന്നതിനിടെയാണ്​ ഉൗർജിത്​ പ​േട്ടൽ രാജിക്കൊരുങ്ങുന്നത്​. ബാങ്കുകൾക്ക്​ വായ്​പ നൽകുന്നതിൽ കൂടുതൽ സ്വാ​തന്ത്ര്യം അനുവദിക്കണമെന്നും ആർ.ബി.​െഎയുടെ കരുതൽ ധനശേഖരത്തിൽ നിന്ന്​ 3.6 ലക്ഷം കോടി വേണമെന്നുമുള്ള കേന്ദ്രസർക്കാർ ആവശ്യവുമാണ്​ നിലവിലെ പ്രശ്​നങ്ങൾക്കുള്ള പ്രധാന കാരണം.

ഹൗസിങ്​ ഫിനാൻസിങ്​ കമ്പനികൾ തകരുന്നത്​ ഒഴിവാക്കാൻ സമ്പദ്​വ്യവസ്ഥയിലേക്ക്​ കൂടുതൽ പണം ലഭ്യമാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്​. സർക്കാറി​​​​​െൻറ ആവശ്യങ്ങളോട്​ ആർ.ബി.​െഎ അനുകൂലമായല്ല പ്രതികരിക്കുന്നത്​. ആർ.ബി.​െഎയിലെ കേന്ദ്രസർക്കാർ ഇടപെടലുകളെ വിമർശിച്ച്​ കേന്ദ്രബാങ്കി​​​​​െൻറ ഡെപ്യൂട്ടി ഗവർണറും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - RBI Governor Urjit Patel may quit at next board meeting-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.