ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയാറാണെന്ന് യു.എസ്

ന്യൂഡൽഹി: ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയാറാണെന്ന സൂചന നൽകി യു.എസ്. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇന്ത്യയെ വെനിസ്വേലൻ എണ്ണ വാങ്ങാൻ അനുവദിക്കുമെന്ന് അറിയിച്ചത്. യു.എസ് വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും എണ്ണ ഇടപാട്.

​വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് യു.എസ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്. നേരത്തെ എല്ലാ രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കുമെന്ന് യു.എസ് എനർജി സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. അമേരിക്കയുടെ നിയന്ത്രണത്തിന് മുമ്പ് വെനസ്വേലൻ എണ്ണ വാങ്ങുന്ന പ്രധാനരാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.

ന്യൂയോർക്കിൽ നടന്ന ഊർജ കോൺഫറൻസിൽ വെച്ച് 30 മില്യൺ മുതൽ 50 മില്യൺ എണ്ണ ശേഖരം വെസ്വേലയിലുണ്ടെന്ന് യു.എസ് ഊർജ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. ഇത് ആഗോള എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള സദ്ധത അറിയിക്കും ചെയ്തിരുന്നു.

ഇതിനൊപ്പം അമേരിക്കൻ എണ്ണ കമ്പനികൾ വൻ തുക വെനസ്വേലൻകമ്പനികളിൽ നിക്ഷേപിക്കമെന്ന് അറിയിച്ചിരുന്നു. 100 മില്യൺ ഡോളർ വെനിസ്വേലൻ കമ്പനികളിൽ നിക്ഷേപിക്കുമെന്നായിരുന്നു യു.എസ് അറിയിച്ചത്. അതേസമയം, ഏതെല്ലാം കമ്പനികൾക്കാണ് വെനസ്വേലൻ എണ്ണ വ്യവസായത്തിൽ നിക്ഷേപിക്കാൻ അനുമതിയുള്ളതെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - US ready to sell Venezuelan oil to India under Washington-controlled framework

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.