പി.എൻ.ബി തട്ടിപ്പ്: ശിവരാമന് നായര്‍ 20 കമ്പനികളുടെ ഡയറക്ടറെന്ന് സി.ബി.െഎ
മുംബൈ: 12,600 കോടിയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി എ. ശിവരാമന് നായര്‍ മുഖ്യപ്രതി മെഹുല്‍ ചോക്സിയുടെ 20 കമ്പനികളില്‍ ഡയറക്ടറെന്ന് സി.ബി.ഐ. ഞായറാഴ്ച അറസ്റ്റിലായ ശിവരാമന് നായരടക്കം നാലു പേരുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ സമർപ്പിച്ച റിമാൻഡ് അപേക്ഷയിലാണ് സി.ബി.ഐയുടെ വെളിപ്പെടുത്തൽ. നാലു പേരെയും കോടതി അടുത്ത 17 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
ഗിലി ഇന്ത്യ ലിമിറ്റഡ് കമ്പനി രേഖകള്‍ക്കു പുറമെ മറ്റു 19 കമ്പനികളുടെ രേഖകളിലും ഡയറക്ടര്‍ എന്ന നിലയില്‍ ശിവരാമന് നായര്‍ ഒപ്പുവെച്ചതായാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍, ശിവരാമന് നായര്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കമ്പനികളില്‍ തട്ടിപ്പ് നടന്നതായി അദ്ദേഹം അറിയുന്നത് സി.ബി.ഐ കേസെടുത്തപ്പോഴാണ്.
അവിഹിതമായി ഒന്നുംതന്നെ സമ്പാദിച്ചിട്ടില്ല. ശമ്പളമല്ലാത്ത വരുമാനം കണ്ടിട്ടില്ല. 27 വര്‍ഷമായി മെഹുല്‍ ചോക്സിയുടെ കമ്പനിയില്‍ ജോലിചെയ്യുന്ന അദ്ദേഹത്തെ ഏതാനും വര്‍ഷംമുമ്പാണ് ഗിലി ഇന്ത്യ ലിമിറ്റഡിെൻറ ഡയറക്ടറാക്കിയത്.
കമ്പനി ആവശ്യപ്പെട്ട ജോലികള്‍ ചെയ്യുക മാത്രമാണ് ചെയ്തത് -ബന്ധുക്കള്‍ പറയുന്നു. ഏഴു വര്‍ഷം മുമ്പുവരെ താണെയിലാണ് ശിവരാമന് നായരും കുടുംബവും കഴിഞ്ഞിരുന്നത്.
ഇതിനിടയില്‍, നേരേത്ത അറസ്റ്റിലായ നീരവ് മോദിയുടെ കമ്പനി ഫയർസ്റ്റാര്‍ ഡയമണ്ട് പ്രസിഡൻറ് അംബാനി കുടുംബാംഗമായ വിപുല്‍ അംബാനി ഉൾപ്പെടെ ആറു പേരെ സി.ബി.ഐ കോടതി വരുന്ന 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.