Posted On
date_range Updated On
date_range ജിയോയിൽ 10ാമത്തെ കമ്പനിയും നിക്ഷേപം നടത്തി; ഇക്കുറി എൽ കാറ്റർടൺ
മുംബൈ: ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ സ്വകാര്യ ഇക്വിറ്റി കമ്പനിയായ എൽ കാറ്റർടൺ റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തി. 1,894.50 കോടി രൂപയാണ് കമ്പനി ജിയോയിൽ നടത്തിയ നിക്ഷേപം. ജിയോയുടെ 0.39 ശതമാനം ഓഹരികളാണ് വാങ്ങിയത്. ജിയോയിലെ പത്താമത്തെ നിക്ഷേപമാണ് എൽ കാറ്റർടണിേൻറത്.
ഇതോടെ ജിയോയിലെ 22.38 ശതമാനം ഓഹരികളാണ് വിറ്റത്. വിവിധ നിക്ഷേപകരിൽ നിന്ന് 104,326.65 കോടി രൂപ ജിയോ സ്വരൂപിച്ചിട്ടുണ്ട്. 200 കൺസ്യൂമർ ബ്രാൻഡുകളിൽ നിക്ഷേപിച്ച എൽ കാർട്ടൺ ഇതിനായി 4.91 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്.
ഫേസ്ബുക്ക് അടക്കമുള്ള ലോകത്തെ മുൻനിര കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. ജനറൽ അറ്റ്ലാൻറിക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി, കെ.കെ.ആർ, മുബാദാല, എഡിയ, ടി.പി.ജി തുടങ്ങിയവയാണ് ജിയോയിൽ നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.