പ്രളയക്കെടുതി: ഇൻഷുറൻസ്​ ​​ക്ലെയിമുകൾ വേഗത്തിലാക്കാൻ നിർദേശം

ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്​ചാത്തലത്തിൽ ഇൻഷുറൻസ്​ ക്ലെയിമുകൾ വേഗത്തിൽ നൽകാൻ നിർദേശം. ഇൻഷുറൻസ്​ റെഗുലേറ്ററി അതോറിറ്റിയാണ്​ കമ്പനികൾക്ക്​ നിർദേശം നൽകിയത്​.

വെള്ളപ്പൊക്കം കേരളത്തിൽ വലിയ നാശനഷ്​ടമാണ്​ ഉണ്ടാക്കിയത്​. ഇത്തരമൊരു സാഹചര്യത്തിൽ രജിസ്​ട്രേഷൻ നടപടികൾ ലളിതമാക്കി ഇൻഷുറൻസ്​ ​െക്ലയിമുകൾ കാലതാമസം കൂടാതെ പരിശോധിച്ച്​ തീർപ്പാക്കണമെന്ന്​ ഇൻഷൂറൻസ്​ റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഇതിനൊപ്പം ഇൻഷുറൻസ്​ കമ്പനികളും മുതിർന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിനുവേണ്ടി നോഡൽ ഒാഫീസറായി നിയമിക്കണമെന്നും നിർദേശമുണ്ട്​. ഇൗ നോഡൽ ഒാഫീസർ വഴിയാണ്​ ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കേണ്ടത്​​​. ഇതുസംബന്ധിച്ച്​ പത്രമാധ്യമങ്ങളിലുടെ പരസ്യം നൽകണമെന്നും  അതോറിറ്റി നിർദേശിച്ചു.

Tags:    
News Summary - IRDAI asks insurers to settle claims in flood-ravaged Kerala expeditiously-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.