ഇൻഡിവുഡ്​ ബില്യണേഴ്​സ്​ ക്ലബി​െൻറ കേരളാ ചാപ്​റ്ററിന്​ തുടക്കമായി

കൊച്ചി: യു.എ.ഇ ആസ്‌ഥാനമായ ഏരീസ്‌ ഗ്രൂപ്പി​​െൻറ 10 ബില്ല്യൻ യു.എസ്‌ ഡോളർ പദ്ധതിയായ പ്രോജക്റ്റ്‌ ഇൻഡിവുഡിന്റെ കേരളാ ഘടകത്തിന്‌ തുടക്കമായി. 100 കോടിക്കുമേൽ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോർപറേറ്റുകളുടെയും സംഘടനയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് (ഐ.ബി.സി).

കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ്​ കേരളാചാപ്റ്ററി​​െൻറ ഉദ്​ഘാടനവും ഇൻഡിവുഡ് ബിസിനസ് എക്സലൻസ് അവാർഡുകളുടെ വിതരണവും നടന്നു. ചടങ്ങിൽ നടനും എം.എൽ.എയുമായ മുകേഷും ഭാര്യ മേതിൽ ദേവികയും വിശിഷ്ടാഥിതികളായിരുന്നു. പ്രളയ രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൽസ്യ തൊഴിലാളികളെയും, നാവിക സേനയെയും ചടങ്ങിൽ ആദരിച്ചു.

ഒക്ടോബർ 5 ന് പുറത്തിറങ്ങുന്ന ഏരീസ് ഗ്രൂപ്പി​​െൻറ രണ്ടാം സി.എസ്.ആർ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും ചടങ്ങിൽ പരിചയപ്പെടുത്തി.

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി 40 ഭവനങ്ങൾ നിർമ്മിച്ചുനല്കാനൊരുങ്ങുകയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിലെ അംഗമായ കോൺഫിഡൻറ്​ ഗ്രൂപ്പ്. കേരളീയർക്ക് മുപ്പതും കൂർഗ് നിവാസികൾക്ക് പത്തുമെന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന, ഏഴുകോടിയോളം രൂപ ചിലവു വരുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കോൺഫിഡന്റ് ഗ്രൂപ്പ് സി.ഇ.ഒ സി.ജെ. റോയ് നിർവ്വഹിച്ചു.

നൂറോളം പ്രളയബാധിത ഭവനങ്ങൾ പുനർനിമ്മിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും പ്രോജക്റ്റ് ഇൻഡിവുഡി​​െൻറ സ്ഥാപകനുമായ സോഹൻ റോയ് പ്രഖ്യാപിച്ചു.

2017 ഡിസംബറിൽ ഹൈദരാബാദിലാണ്​ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്​ തുടക്കം കുറിച്ചത്​. രണ്ടായിരത്തോളം കോടീശ്വരന്മാരുടെ ശൃംഖലയാണ് ഇൻഡിവുഡ് കൺസോഷ്യം. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ആയിരത്തോളംചിത്രങ്ങൾ നിർമ്മിക്കുവാനാണ് ഇൻഡിവുഡി​​െൻറ പദ്ധതി.

Tags:    
News Summary - Indywood Billionaire's Club -Kerala Chapter All Set to Take Off-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.