ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി രണ്ട് ശതമാനം വർധിച്ചുവെന്ന് കണക്കുകൾ. 13.48 ലക്ഷം ടൺ ബീഫാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. കയറ്റുമതി നടത്തിയ ബീഫിെൻറ ആകെ മൂല്യം 25,998 കോടി വരും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,23,578 ടണ്ണായിരുന്നു ഇന്ത്യയിലെ ബീഫ് കയറ്റുമതി. വിയ്റ്റ്നാം, മലേഷ്യ, ഇൗജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുളള ബീഫ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
രാജ്യത്തെ ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 10.5 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ പറയുന്നു. ബസ്മതി അരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം രാജ്യത്ത് നിന്ന് വൻതോതിൽ കയറ്റി അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.