മുംബൈ: അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയം ഇന്ത്യൻ വ്യവസായ മേഖലക്ക് വൻ തിരിച്ചടിയാകുമെന്ന് സൂചന. ട്രംപിെൻറ പല നയങ്ങളും ഇന്ത്യയുടെ വ്യവസായ താൽപ്പര്യങ്ങൾക്ക് എതിരാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ വിപണിക്ക് ട്രംപ് പ്രിയങ്കരനായി മാറാതിരുന്നത്.
വ്യവസായ മേഖലയിലെ നയങ്ങളിലെല്ലാം അമേരിക്ക് മുൻ തൂക്കം കൊടുക്കുന്ന രീതിയാവും ട്രംപ് പിന്തുടരുക. പല വ്യവസായ കരാറുകളും അമേരിക്കക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന തരത്തിലേക്ക് മാറ്റാനും ട്രംപ് ശ്രമം നടത്തും. അമേരിക്കയുമായി മികച്ച വ്യവസായ ബന്ധങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയും ഇന്ത്യയും തമ്മിൽ വിവിധ വ്യവസായ കരാറുകൾ നിലവിലുണ്ട്. ഇത് പുന: പരിശോധിക്കാൻ ട്രംപ് ഒരുങ്ങിയാൽ അത് ഇന്ത്യൻ വ്യവസായ മേഖലക്ക് വൻ തിരിച്ചടി നൽകും.
എച്ച്.1.ബി വിസ േപ്രാഗ്രാം അനാവശ്യമാണെന്നാണ് ട്രംപിെൻറ അഭിപ്രായം. ഇതിൽ മാറ്റം വരുത്തിയാൽ അത് ഇന്ത്യൻ െഎ.ടി കമ്പനികളെയാണ് ബാധിക്കുക. മറ്റു രാജ്യങ്ങളിൽ നിന്ന് തൊഴിലുകൾ തിരിച്ചെത്തിക്കുമെന്ന ട്രംപിെൻറ പ്രഖ്യാപനവും ബാധിക്കുക ഇന്ത്യൻ െഎ.ടി മേഖലയെ തന്നെയാണ്. ഭൂരിപക്ഷം അമേരിക്കൻ കമ്പനികളും തങ്ങളുടെ സോഫ്റ്റ്വെയർ ജോലികൾ പുറത്ത് നിന്ന് ചെയ്യുകയാണ് പതിവ്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കാണ് അത്തരം ജോലികൾ ലഭിക്കുക. ഇത് അമേരിക്കയിലേക്ക് തിരിച്ചെത്തുന്നതോടെ ഇന്ത്യൻ െഎ.ടി കമ്പനികൾ പ്രതിസന്ധിയിലാവും.
അമേരിക്കയിലെ കോർപ്പറേറ്റ് ടാക്സ് 35 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി കുറയ്ക്കുമെന്ന ട്രംപിെൻറ പ്രസ്താവനയും ഇന്ത്യക്ക് തിരിച്ചടിയാവും. ഇതോടു കൂടി മൈക്രാസോഫ്റ്റ് ജനറൽ മോേട്ടാഴ്സ്, ഫോർഡ് പോലുള്ള വൻകിട കമ്പനികൾ അമേരിക്കയിലേക്ക് തിരിച്ച് പോകും. ഫോർഡിനും, ജനറൽ മോേട്ടാഴ്സിനുമെല്ലാം ഇന്ത്യയിൽ വാഹനനിർമ്മാണ ശാലകളുണ്ട്. ഇവ ഇന്ത്യയിൽ നിന്ന് മാറ്റുന്നത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവില്ല.
എന്നാൽ ചൈനയെ രൂക്ഷമായി വിമർശിക്കുന്നതും പാകിസ്താനെതിരായ ട്രംപിെൻറ നിലപാടുകളും ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് സൂചന. ചൈനയുമായുള്ള വ്യവസായ കരാറുകളെല്ലാം അദ്ദേഹം പുനപരിശോധിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.