എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിറ്റഴിക്കാൻ തീരുമാനം

ന്യൂഡൽഹി: കാലങ്ങളായി നഷ്​ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി വ്യോമയാന മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചു. 76 ശതമാനം ഒാഹരിവിൽപനക്കൊപ്പം സ്​ഥാപനത്തി​​െൻറ പൂർണ നിയന്ത്രണവും കൈമാറും. മാനേജ്​മ​െൻറിനോ ജീവനക്കാർക്കോ നേരി​േട്ടാ അല്ലെങ്കിൽ കൺസോർട്യം രൂപവത്​കരിച്ചോ​ ഒാഹരിവിൽപനയിൽ പ​െങ്കടുക്കാമെന്നും ഇതുസംബന്ധിച്ച പ്രാഥമിക ധാരണപത്രത്തിൽ പറയുന്നു.

ധനകാര്യ സ്​ഥാപനമായ ഏൺസ്​റ്റ്​ ആൻഡ്​​​ യങ്​ ഇന്ത്യ വഴിയായിരിക്കും ഒാഹരി വിൽപന. എയർ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ  വിമാന സർവിസായ എയർ ഇന്ത്യ എക്​സ്​പ്രസ്​, എയർ ഇന്ത്യ എസ്​.എ.ടി.എസ്​ എയർപോർട്ട്​ സർവിസസ്​ എന്നീ കമ്പനികളുടെയും ഒാഹരികൾ കൈമാറുന്നുണ്ട്​. എയർ ഇന്ത്യയും സിംഗപ്പൂർ ആസ്​ഥാനമായ എസ്​.എ.ടി.എസും തമ്മിലുള്ള സംയുക്​ത സംരംഭമാണ്​ എസ്​.എ.ടി.എസ് എയർപോർട്ട്​ സർവിസസ്​. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടർന്ന്​ 2017 ജൂണിലാണ്​ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയർ ഇന്ത്യ ഒാഹരി വിൽക്കാൻ തീരുമാനിച്ചത്​. 

Tags:    
News Summary - Govt to sell 76% stake in Air India, invites expression of interest-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.