അമിത്​ ഷായുടെ മകന്‍റെ കമ്പനിയുടെ ലാഭത്തിൽ 16000 ഇരട്ടി വർധന

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ മകൻറെ ൻറ കമ്പനിയുടെ വിറ്റുവരവിൽ വൻ വർധനയെന്ന്​ റിപ്പോർട്ട്​. ജെയ്​​ അമിത്​ ഷായുടെ കമ്പനിയുടെ വിറ്റുവരവിൽ 16,000 ഇരട്ടിയുടെ വർധനയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ദേശീയ മാധ്യമമായ ‘ദ വയർ’  ന്യൂസ്​ പോർട്ടലാണ്​ വാർത്ത പുറത്തുവിട്ടത്​. 2014ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ ​ജെയ്​യുടെ വിറ്റുവരവിൽ വൻ വർധന രേ​ഖപ്പെടുത്തിയിരിക്കുന്നുവെന്ന്​ കമ്പനീസ്​ രജിസ്​ട്രാറിന്​ സമർപ്പിച്ച രേഖകളെ ആധാരമാക്കി ‘ദ വയർ’ ലേഖിക രോഹിണി സിങ്ങാണ് റിപ്പോർട്ട് ചെയ്തത്. 

2013 മാർച്ചിലും 2014 മാർച്ചിലും യഥാക്രമം 6230 ഉം  1724ഉം രൂപയുടെ നഷ്​ടമാണ്​ അമിത്​ ഷായുടെ മക​​​​ൻറെ  ഉടമസ്ഥതയിലുള്ള ടെമ്പിൾ എൻറർ​പ്രൈസ്​ പ്രൈവറ്റ്​ ലിമിറ്റഡിന്​ ഉണ്ടായിരുന്നത്​. എന്നാൽ, ജെയ്​ ഷായുടെ കമ്പനി പിന്നീട്​ പെ​െട്ടന്ന്​ കുതിച്ചുയരുകയായിരുന്നു. 2014-15 വർഷത്തിൽ 50,000 രൂപയുടെ വരുമാനവും 18,728 രൂപ ലാഭവും കമ്പനി നേടി. 2015-16 വർഷത്തിൽ കമ്പനിയുടെ ലാഭം 80.5 കോടിയായാണ്​ ഉയർന്നത്​. എകദേശം 16,000 ഇരട്ടിയുടെ വർധനയാണ്​ കമ്പനിയുടെ ആകെ ലാഭത്തിൽ ഉണ്ടായിരിക്കുന്നത്​.

രാജ്യസഭാ എം.പിയും റിലയൻസ്​ ഇൻഡസ്​ട്രീസി​​​െൻറ ഉന്നത ഉദ്യോഗസ്​ഥനുമായ  പരിമൾ നത്​വാനിയുടെ മരുമകൻ രാജേഷ്​ ഖാണ്ഡ്​വാലയുടെ ധനകാര്യ  സ്​ഥാപനത്തിൽനിന്നും 15.78 കോടി  വായ്​പ ലഭിച്ചതോടെയാണ്​ കമ്പനി ലാഭത്തിലേക്ക്​ കുതിച്ചുചാടിയതെന്ന്​  റിപ്പോർട്ട്​ പറയുന്നു. അതേസമയം കെ.ഐ.എഫ്.എസി​​​​​​​െൻറ കണക്കുകളില്‍ ജെയ് ഷായുടെ കമ്പനിക്ക് ഏഴ് കോടി രൂപ മാത്രമാണ് വായ്പയായി നല്‍കിയതായി കാണിച്ചിട്ടുള്ളതത്രെ. 

ഖാണ്ട്‌വാലയുടെ മകളെയാണ് പരിമള്‍ നത്‌വാനിയുടെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഈ റിലയന്‍സ് ബന്ധവും വായ്പാ രൂപത്തില്‍ വന്ന കോടികളും ജെയ് ഷായുടെ കമ്പനിയുടെ വളര്‍ച്ചയെ കൂടുതല്‍ ദുരൂഹമാക്കുന്നതായി റിപ്പോർട്ട്​  പറയുന്നു.

Tags:    
News Summary - The Golden Touch of Jay Amit Shah–Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.