പവന്​ 30680; സ്വർണത്തിന്​ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

കൊച്ചി: 280 രൂപ ഒറ്റയടിക്ക്​ വർധിച്ചതോടെ സ്വർണത്തിന്​ ​പവന്​ 30680 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത ്​. ഗ്രാമിന് 3835 യാണ്​ വില. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയും വൻ നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുന്നതുമാണ്​ വിലവർധനവിന്​ കാരണമായി വിലയിരുത്തുന്നത്​.

കുതിച്ചുയരുന്ന പൊന്ന്​
ഒരു വർഷംകൊണ്ട്​ 5760 രൂപയാണ്​ സ്വർണത്തിന്​ വർധിച്ചത്​. 2019 ഫെബ്രുവരി 19ന്​ 24920 രൂപയായിരുന്നു പവന്​ വില. 2020 ഫെബ്രുവരി 19ന്​ 30680 രൂപയായി. ഈ വർഷം ജനുവരി ഒന്നിന് 29000 രൂപയായിരുന്നു. 50 ദിവസം കൊണ്ട്​ 1680 രൂപ കൂടി. ഗ്രാമിന് വർധിച്ചത്​ 205 രൂപ.

Tags:    
News Summary - gold price record hike -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.