Posted On
date_range Updated On
date_range എണ്ണ വില റെക്കോർഡ് ഉയരത്തിൽ, പാചകവാതക വിലയും കൂട്ടി
ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിെൻറ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. വിവിധ നഗരങ്ങളിലായി 30 രൂപ മുതൽ 40 രൂപ വരെയാണ് സിലിണ്ടറിെൻറ വില വർധിപ്പിച്ചിരിക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറിന് 1.49 രൂപയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ശനിയാഴ്ച മുതൽ നിലവിൽ വരും.
പുതുക്കിയ നിരക്ക് പ്രകാരം 499.51 രൂപയാണ് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിെൻറ വില. അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് സിലിണ്ടർ വില വർധിപ്പിക്കുന്നതിന് കാരണമായതെന്ന് എണ്ണ കമ്പനികൾ അറിയിച്ചു.
അതേ സമയം, ഡീസൽ വിലയും ഉയരുകയാണ്. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ് ഡീസൽ വില ഉയർന്നത്. 16 പൈസയാണ് പെട്രോൾ വിലയിൽ ഉണ്ടായ വർധനവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.