സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്നു
പുരുഷ വസ്ത്ര വിപണന രംഗത്തെ രാജാന്തര ബ്രാൻഡ് ആയ അഡ്രസ്സ് മെൻസ് അപാരൽസിന്റെ പുതിയ ഷോറൂം കാഞ്ഞങ്ങാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം അർജുൻ അശോകൻ വിശിഷ്ട അതിഥിയായിരുന്നു. ചടങ്ങിൽ അഡ്രസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംസുദ്ദീൻ നെല്ലറ, അലവി തങ്ങൾ, അഡ്രസ് ജനറൽ മാനേജർ ആയ നാസർ, ഡയറക്ടർ ഷഹീർ എന്നവർ സംബന്ധിച്ചു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്രസിന് എട്ട് രാജ്യങ്ങളിലായി 60ൽ പരം ഔട്ട്ലെറ്റുകൾ ഉണ്ട്. മാർക്കറ്റ് ട്രെൻഡിനനുസരിച്ച് വൈവിധ്യമായ കളക്ഷനുകൾ അഫോർഡബിൾ പ്രൈസിൽ ഏറ്റവും ആദ്യം തങ്ങളുടെ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതാണ് മറ്റുള്ളവരിൽ നിന്ന് അഡ്രസ്സിനെ വ്യത്യസ്തമാക്കുന്നത്. അടുത്ത വർഷത്തോടെ പത്തോളം പുതിയ ഷോറൂമുകളും 2030 ഓടെ നൂറിൽപരം ഷോറൂമുകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്രസ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.