Posted On
date_range Updated On
date_range യെസ് ബാങ്ക് സ്ഥാപകനും ഭാര്യക്കുമെതിരെ വീണ്ടും കേസ്
ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ, ഭാര്യ ബിന്ദു, അവാന്ത റിയാലിറ്റി പ്രമോട്ടർ ഗൗ തം ഥാപ്പർ എന്നിവർക്കെതിരെ സി.ബി.ഐ പുതിയ കേസെടുത്തു.
ഥാപ്പറുടെ കമ്പനിക്ക് 1500 കോടി രൂപ വായ്പ ലഭ്യമാക്കാൻ യെസ് ബാങ്ക് ഇളവ് നൽകിയെന്നും അതിനായി കപൂർ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് പുതിയ കേസ്. അമൃത ഷെർഗിൽ ബംഗ്ലാവ് ഇടപാടും കേസിന് കാരണമായി.
കപൂറിെൻറയും ഭാര്യയുടെയും ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വീടുകളിലും ഓഫിസുകളിലും കൂടാതെ ഥാപ്പറിെൻറ കമ്പനിയിലും ഇന്ത്യ ബുൾസ് ഹൗസിങ് കമ്പനിയിലും സി.ബി.ഐ റെയ്ഡ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.