പാരിസ്/ന്യൂഡൽഹി: നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി പ്രവർത്തനസ്ഥലം മാറ്റിക്കാണിച്ച് കമ്പനികൾ നികുതിവെട്ടിപ്പ് നടത്തുന്നത് തടയാൻ ലക്ഷ്യമിടുന്ന കരാറിന് ഇന്ത്യയും 67 രാജ്യങ്ങളും തമ്മിൽ ധാരണയായി. സാമ്പത്തിക സഹകരണ കോർപറേഷെൻറയും (ഒ.ഇ.സി.ഡി) ജി 20 രാഷ്ട്രങ്ങളുടെയും കൂട്ടായ്മയുടെ ഭാഗമായാണ് കരാറിന് രൂപം കൊടുത്തതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
നികുതി കുറവുള്ളതും നികുതി ഇൗടാക്കാത്തതുമായ രാജ്യങ്ങളിലേക്ക് ലാഭവിഹിതം മാറ്റിക്കാണിക്കുന്ന രീതി ആഗോള കുത്തക കമ്പനികൾ അവലംബിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് കമ്പനികൾ ഇൗ വെട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ ചെയ്യുേമ്പാൾ യഥാർഥത്തിൽ കമ്പനി പ്രവർത്തിക്കുന്ന രാജ്യത്തിന് നികുതി പൂർണമായും നഷ്ടമാകും.
കരാർ പ്രാബല്യത്തിലാകുന്നതോടെ കുത്തകകമ്പനികൾക്ക് നികുതിവെട്ടിപ്പിനുള്ള സാധ്യതകൾ അടയുമെന്ന് ഇൗ രംഗെത്ത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.