എ.ടി.എം തട്ടിപ്പു​േകസ്: റിപ്പോർട്ട്​ ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാർ

ന്യുഡൽഹി: എ.ടി.എം തട്ടിപ്പ്​കേസിൽ ധനമന്ത്രി അരുൺ ജെയ്​റ്റിലി റിപ്പോർട്ട്​ ആവശ്യപ്പെട്ടു. വെള്ളിയാഴ്​ചയാണ്​ ഇൗ വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട്​ നൽകാൻ അരുൺ ജെയ്​റ്റിലി ആവശ്യപ്പെട്ടത്​

അതേ സമയം ആശങ്കപ്പെ​േടണ്ട സാഹചര്യമിലെന്നും കമ്പ്യുട്ടർ നെറ്റ്വർക്കിലുടെയാണ്​ വൈറസ് കാർഡിലേക്ക് കയറിയത്. ഇക്കാര്യം വേഗത്തിൽ തന്നെ കണ്ടുപിടിക്കാനാവുമെന്നും ധനകാര്യ സെക്രട്ടറി ശശികാന്ത്​ ദാസ്​ പറഞ്ഞു. ഉഭഭോക്താക്കൾ ഭയപ്പെടേണ്ട സാഹചര്യമില്ല. 5 ശതമാനം കാർഡുകളിലെ വിവരങ്ങൾ മാത്രമാണ്​​ചോർന്നത്​ ബാക്കി 99.5 ശതമാനം കാർഡുകളും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യലെ 19 ബാങ്കുകളിലായി ​എകദേ​ശം 32 ലക്ഷം കാർഡുകളിലെ വിവരങ്ങളാണ്​ ചോർന്നത്​​. സ്വയ്പ്പിങ് മെഷീനുകളും പേയ്മെൻറ് സിസ്റ്റവും നിർമ്മിച്ച ഹിറ്റാച്ചി കമ്പനിയുടെ നെറ്റ്​വർക്കിൽ കടന്നു കൂടിയാണ്​ തട്ടിപ്പ്​ നടത്തിയതെന്നാണ്​ പ്രാഥമികവിവരം. എന്നാൽ ഇക്കാര്യം​ ഹിറ്റാച്ചി നിഷേധിച്ചിട്ടുണ്ട്​.

Tags:    
News Summary - Finance ministry says 99.5% debit cards safe, unaffected by data breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.