ന്യൂഡൽഹി: ആദായനികുതി റിേട്ടൺ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ചുവരെ നീട്ടി. ജൂലൈ 31 ആണ് നേരത്തേ അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെയും ആക്കിയിട്ടുണ്ട്.
എന്നാൽ, നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തീയതി നീട്ടിയത്. റിേട്ടൺ ഫയൽ ചെയ്യുന്ന ഒൗദ്യോഗിക വെബ്സൈറ്റിലെ പ്രതിബന്ധങ്ങളും അവസാന നിമിഷത്തെ തിരക്കും കണക്കിലെടുത്ത് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി) പ്രതിനിധികളും റവന്യൂവകുപ്പ് അധികൃതരും തമ്മിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് തീരുമാനം.
ഇത്തവണ പാൻ ആധാറുമായി ലിങ്കുചെയ്യുന്നതടക്കം പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. കൂടാതെ ഉയർന്ന മൂല്യമുള്ള നോട്ട് അസാധുവാക്കിയശേഷം നവംബർ ഒമ്പതിനും ഡിസംബർ 30നുമിടയിൽ രണ്ട് ലക്ഷത്തിലധികം രൂപ ബാങ്കിൽ നിക്ഷേപമുള്ള നികുതിദായകർ വിവരം നൽകണമെന്ന നിർദേശവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.