Posted On
date_range Updated On
date_range ജെറ്റ് എയർവേയ്സിൽ പ്രതിസന്ധി രൂക്ഷം; ഇനി സമരമെന്ന് പൈലറ്റുമാർ
ന്യൂഡൽഹി: കടക്കെണിയിലായ ജെറ്റ് എയർവേയ്സിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഇതുമൂലം പ്രതിദിനം സർവീസ് നടത് തുന്ന വിമാനങ്ങളുടെ എണ്ണം 140ൽ നിന്ന് 41 ആയി ചുരുങ്ങി.
ശമ്പളം ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് കമ്പനിയിലെ പൈലറ്റുമാർ അറിയിച്ചു. മാർച്ച് അവസാനത്തിനകം ശമ്പള കുടിശ്ശിക മുഴുവനായി നൽകണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. മുംബൈയിൽ ചേർന്ന പൈലറ്റുമാരുടെ സംഘടനയുടെ നിർണായക യോഗമാണ് തീരുമാനമെടുത്തത്.
അതേ സമയം, ജെറ്റ് എയർവേയ്സിൽ നിക്ഷേപം സ്വരൂപിക്കാനുള്ള നീക്കങ്ങൾ സ്ഥാപകൻ നരേഷ് ഗോയൽ സജീവമാക്കിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഖത്തർ എയർവേയ്സ് പോലുള്ള കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.