706 രൂപക്ക്​ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ 706 രൂപക്ക്​ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നു. സവാൻ സ്​പെഷ്യൽ സ്​കീം എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ്​ എയർ ഇന്ത്യ കുറഞ്ഞ ചിലവിൽ വിമാന യാത്ര സാധ്യമാക്കുന്നത്​. മൺസൂൺ കിഴിവി​​​െൻറ ഭാഗമായാണ്​ പദ്ധതിയെന്നും എയർ ഇന്ത്യ അറിയിച്ചു.

തെരഞ്ഞെടുത്ത അഭ്യന്തര റൂട്ടുകളിലാവും ഒാഫർ ലഭ്യമാകുക. ജൂൺ 21 വരെ ഒാഫർ ഉപയോഗിച്ച്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാൻ സാധിക്കും. ജ​ൂലൈ 1 മുതൽ സെപ്​തംബർ 20 വരെയാണ്​ യാത്ര കാലയളവ്​. എയർ ഇന്ത്യയുടെ ഒാഫീസകൾ വഴിയും വൈബ്​സെറ്റ്​, മൊബൈൽ അപ്ലിക്കേഷൻ എന്നിവ വഴിയും യാത്രക്കായി ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

മറ്റ്​ വിമാനകമ്പനികൾ ഒാഫറുകളുമായി രംഗത്തെത്തിയതോടെയാണ്​ യാത്രക്ക്​ കിഴിവ്​ നൽകാൻ എയർ ഇന്ത്യയും നിർബന്ധിതമായത്​. സ്​പൈസ്​ ജെറ്റ്​ സമ്മർ സെയിലി​​​െൻറ ഭാഗാമായി 799 രൂപക്ക്​ ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നു. ഇൻഡിഗോ, ഗോ എയർ, വിസ്​താര എന്നിവരെല്ലം യഥാക്രമം 899,899,849 രൂപക്ക്​ ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നു.

അഭ്യന്തര വിമാന കമ്പനികൾ 2017 ജനുവരി-^ഏപ്രിൽ കാലയളവിൽ ആകെ 364 ലക്ഷം യാത്രികരെയാണ്​ വഹിച്ചത്​. മുൻ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ 17.71 ശതമാനത്തി​​​െൻറ വർധനയാണ്​ ഉണ്ടായത്​. കുറഞ്ഞ ടിക്കറ്റ്​ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിച്ചതാണ്​ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന വരാൻ കാരണം.

Tags:    
News Summary - Air India Offers 'Saavan Special' Sale With Tickets Starting Rs. 706

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.