ന്യൂഡൽഹി: 500,1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം കേന്ദ്ര സർക്കാർ ഡിജിറ്റൽ കള്ളപണത്തിനെതിരെ നടപടി എടുക്കാനൊരുങ്ങുന്നു. കള്ളപ്പണക്കാർ ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ മാർഗങ്ങളിലേക്ക് തിരിയുന്ന പശ്ചാത്തലത്തിലാണ് സർക്കാരിെൻറ നീക്കം.
സാധരണ കറൻസികളിൽ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടർ നിർമ്മിത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ലോകം മുഴുവൻ ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സാധുതയുണ്ട്. ബാങ്കുകൾക്കോ വ്യക്തികൾക്കോ ഇത്തരം ഇടപാടുകളിൽ സ്വാധീനമില്ല. ബിറ്റ്കോയിൻ അക്കൗണ്ടുകളുടെ ഉടമകളുടെ വ്യക്തിഗത വിവരങ്ങളൊന്നും തന്നെ ലഭ്യമാവുകയില്ല. അവരുടെ ബിറ്റ്കോയിൻ അക്കൗണ്ട് െഎ.ഡി മാത്രമേ ഇത്തരത്തിൽ ലഭ്യമാകു.
ബിറ്റ്കോയിൻ ആഗോളതലത്തിലുള്ള നെറ്റ്വർക്കാണ്. കേന്ദ്രീകൃതമായ സ്വഭാവവും ഇതിനില്ല. ബ്ലോക്ക്ചെയിൻ എന്ന നെറ്റ്വർക്കിലാണ് ഇത്തരത്തിൽ പണം സൂക്ഷിച്ച് വെച്ചിരിക്കിന്നുത്. ഇൗ നെറ്റ്വർക്കിൽ പണം സൂക്ഷിച്ച് വെച്ചാൽ അത് എളുപ്പം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. ഒരേ സമയം തന്നെ ഒന്നിലധികം അക്കൗണ്ടുകൾ ഇത്തരത്തിൽ കൈകാര്യം ചെയ്യാനും സാധിക്കും.
ഇന്ത്യ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ ബിറ്റ്കോയിൻ പോലുള്ള മാർഗങ്ങളിലൂടെ അവരുടെ കള്ളപ്പണം സൂക്ഷിച്ച് വെക്കാൻ ആരംഭിക്കുമെന്നാണ് അന്വേഷണ എജൻസികൾ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഡാർക് നെറ്റിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്താനായി ബിറ്റ്കോയിൻ ഉപയോഗിച്ചിരുന്ന സിൽക്ക് റൂട്ട് എന്ന വെബ്സൈറ്റിെൻറ നിർമാതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നോട്ട് പിൻവലിക്കലിന് ശേഷം ഇന്ത്യയിൽ ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്ന പല വെബ്സൈറ്റുകളിലും ബിറ്റ്കോയിനിെൻറ വില വൻതോതിൽ വർധിച്ചതായി ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്തിരുന്നു. ഇൗയൊരു പശ്ചാത്തലത്തിൽ ഇത്തരം മാർഗങ്ങളിലൂടെ കള്ളപ്പണം സൂക്ഷിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങുകയാണ് ആർ.ബി.െഎ. പക്ഷേ ഇത് എത്രത്തോളം നടപ്പിൽ വരുത്താൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.