??.????.? ??? ????????????? ????????????? ?????? ???????? ???????? ??????????????? ??????? ?.??. ????????????? ????????????????.

ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങളേ  ജനങ്ങള്‍ സ്വീകരിക്കൂ –മന്ത്രി എ.പി. അനില്‍കുമാര്‍

വൈത്തിരി: ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പരസ്യങ്ങളേ ജനങ്ങള്‍ സ്വീകരിക്കൂവെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. കെ.ത്രി.എ ആഡ് ഫെസ്റ്റിന്‍െറ ഉദ്ഘാടനകര്‍മം വയനാട് വൈത്തിരി വില്ളേജ് റിസോര്‍ട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നല്ലതല്ലാത്ത ഉല്‍പന്നങ്ങള്‍ക്ക് എത്ര മികച്ച പരസ്യങ്ങള്‍ നിര്‍മിച്ചാലും അവ ജനം തിരിച്ചറിയും. പരസ്യങ്ങള്‍ നിലവാരം പുലര്‍ത്തുമ്പോള്‍ അതിന്‍െറപേരില്‍ വിറ്റഴിക്കുന്ന ഉല്‍പന്നത്തിനും ആ ഗുണനിലവാരം ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. 
കെ.ത്രി.എ സംസ്ഥാന പ്രസിഡന്‍റ് ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വര്‍ഗീസ് ചാണ്ടി (ചീഫ് ജനറല്‍ മാനേജര്‍, മലയാള മനോരമ), കെ.പി. നാരായണന്‍ (സീനിയര്‍ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍, മാതൃഭൂമി), ശ്രീകണ്ഠന്‍ നായര്‍ (എം.ഡി ഇന്‍സൈറ്റ് മീഡിയ സിറ്റി പ്രൈവറ്റ് ലിമിറ്റഡ്), ശ്യാമപ്രസാദ് (ചീഫ് ക്രിയേറ്റിവ് ഓഫിസര്‍ അമൃത ടി.വി, ഫിലിം ഡയറക്ടര്‍), സിറാജ് അലി (ജനറല്‍ മാനേജര്‍, മാധ്യമം), എസ്. രാജീവ് (സീനിയര്‍ ജനറല്‍ മാനേജര്‍, കൈരളി ടി.വി), ഏഷ്യാനെറ്റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് രഘു രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
വ്യത്യസ്ത വ്യവസായമേഖലയില്‍ തങ്ങളുടെ പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. കെ.ത്രി.എ ചീഫ് പാട്രണ്‍ ജോസഫ് ചാവറ, ജനറല്‍ സെക്രട്ടറി സുന്ദര്‍കുമാര്‍, ആഡ് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു മേനോന്‍, ചെയര്‍മാന്‍ പി.ടി. അബ്രഹാം, കണ്‍വീനര്‍ പി.എം. കുട്ടി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. മൂന്നു ദിവസം നീളുന്ന ഫെസ്റ്റില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെസ്റ്റ് 29ന് സമാപിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.