കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് എത്തിയപ്പോൾ, സമീപം സഹമന്ത്രി അനുരാഗ് താക്കൂർ

കർഷകർക്കും ആരോഗ്യ മേഖല​ക്കും ബജറ്റിൽ ഊന്നൽ; തെരഞ്ഞെടുപ്പും ലക്ഷ്യം

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിയിൽ രാജ്യം ഉഴലുന്ന സാഹചര്യത്തിൽ​ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മോദി സർക്കാറിന്‍റെ ഒമ്പതാം ബജറ്റ്​ ഊന്നൽ നൽകുന്നത്​ ആറ്​ കാര്യങ്ങൾക്ക്​​. ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവർണമെന്‍റ്​ മാക്​സിമം ​ഗവേണൻസ്​ എന്നിവയാണ്​ ആറ്​ കാര്യങ്ങൾ.

വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും കർഷക പ്രതിഷേധവും ധനമന്ത്രിയുടെ പരിഗണനയിലെത്തുമെന്ന​ നേരത്തെയുളള വിലയിരുത്തലുകൾ ശരിവെച്ചായിരുന്നു​ ബജറ്റ്​ അവതരണം. കോവിഡിന്‍റെ മുൻനിര പോരാളികൾക്ക്​ ആദരമർപ്പിച്ച്​ തുടങ്ങിയ ബജറ്റവതരണം കാർഷിക മേഖലക്കൊപ്പം ആരോഗ്യ മേഖലക്കും പ്രാധാന്യം നൽകുന്നു. കാർഷിക സെസ്​ ഏർപ്പെടുത്തിയതാണ്​ പ്രധാന മാറ്റം. മുൻ വർഷങ്ങളി​ലെ പോലെ സ്വകാര്യവൽക്കരണത്തിനും ഓഹരി വിൽപനക്കും ബജറ്റ്​ ഊന്നൽ നൽകുന്നു. രാജ്യത്തെ വ്യവസായ സൗഹൃദമാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്​.

Full View

കോവിഡ്​ കാലത്ത്​ ആരോഗ്യമേഖലക്കുള്ള വിഹിതം ബജറ്റിൽ ഉയർത്തിയിട്ടുണ്ട്​. 137 ശതമാനമാണ്​ ആരോഗ്യമേഖലയുടെ വിഹിതത്തിലുണ്ടായ വർധന. ഇതിനൊപ്പം കോവിഡ്​ വാക്​സിനായി 35,000 കോടി മാറ്റിവെച്ചിട്ടുണ്ട്​. രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റാൻ അടിസ്ഥാന സൗകര്യ വികസനമേഖല​യെയാണ്​ ധനമന്ത്രി കൂട്ടുപിടിക്കുന്നത്​. മേഖലക്കായി വലിയ പദ്ധതികൾക്ക്​ ഇടംനൽകിയിട്ടുണ്ട്​. ഡൽഹിയിൽ അതിർത്തിയിൽ തുടരുന്ന കർഷക സമരം തണുപ്പിക്കാനുള്ള ചില പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്​. താങ്ങുവില സംബന്ധിച്ച ഉറപ്പും കൂടുതൽ വായ്​പകൾ അനുവദിച്ചും കാർഷിക പ്രതിഷേധത്തിന്​ തണുപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്​. വാഹനങ്ങളുടെ കണ്ടം ചെയ്യൽ നയവും പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്​.

Full View

അധിക വിഭവസമാഹരണത്തിന്​ പ്രധാനമായും ആശ്രയിക്കുന്നത്​ ഓഹരി വിൽപ​നയേയും വിപണിയിൽ നിന്നുള്ള കടമെടുപ്പുമാണ്​. ചുരുക്കം ചില പൊതുമേഖല സ്ഥാപനങ്ങളൊഴിച്ച്​ മറ്റെല്ലാത്തി​േന്‍റയും ഓഹരികൾ വിൽക്കും. പൊതുവിപണിയിൽ നിന്ന്​ വലിയ തുക കടമെടുക്കുകയും ചെയ്യുമെന്ന്​ ധനമന്ത്രി വ്യക്​തമാക്കുന്നു. ഇൻഷൂറൻസ്​ മേഖലയുടെ വിദേശ നിക്ഷേപ പരിധി ഉയർത്തിയതും ഇതിനൊപ്പം ചേർത്ത്​ വായിക്കേണ്ടതാണ്​. 



2021-02-01 13:27 IST



വാഹനത്തിന്‍റെ ബ്രേക്കിന്‍റെ തകരാർ പരിഹരിക്കാൻ കഴിയാതിരുന്ന മെക്കാനിക്ക്​ ഹോണിന്‍റെ ശേഷി ഉയർത്തിയിട്ടുണ്ടെന്ന്​ ഉപഭോക്​താവിനോട്​ പറയുന്നതിന്​ സമാനമാണ്​ നിർമലയുടെ ബജറ്റെന്ന്​ ശശി തരൂർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.