പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഇടിവ് തുടരുന്നു; സ്വർണവില പത്തുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. 65 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി.
നാലുദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ആയിരം രൂപയാണ് കുറഞ്ഞത്. മാർച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ആഗോള വ്യാപകമായി സമ്പദ്ഘടനകൾ തിരിച്ചുവരുന്നതും കോവിഡ് വാക്‌സിൻ ഫലപദമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു.
ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വർണവില വീണ്ടും കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.