സ്വകാര്യ സംരംഭങ്ങളും പ്രോജക്ടുകളും കേരളത്തിന്‍റെ വികസനത്തിന് അനിവാര്യം: വി.ഡി സതീശൻ

അതിരപ്പിള്ളി : കേരളത്തിന്‍റെ വികസനം സമ്പൂർണമാകണമെങ്കിൽ സ്വകാര്യ സംരംഭങ്ങളും വലിയ പ്രൊജക്ടുകളും യഥാർഥ്യമാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. നമ്മുടെ നാടിന്റെ പുരോഗതിയിൽ ടൂറിസം മേഖലക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന സിൽവർ സ്റ്റോം പോലുള്ള സംരംഭങ്ങൾക്ക് സർക്കാരിന്‍റെ മുഴുവൻ സഹായവുമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്സിൽ പുതുതായി ആരംഭിച്ച ആകാശ യാത്രയുടെ, കേബിൾ കാറുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വി. ഡി സതീശൻ. ഇതോടൊപ്പം പ്രവർത്തനമരംഭിച്ച ' ജംഗിൾ സ്റ്റോം ഫോറെസ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലികുട്ടി നിർവഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും കേബിൾ കാറുകളിലൂടെ യാത്ര ചെയ്ത് പശ്ചിമ ഘട്ട വന മേഖലയുടെ സൗന്ദര്യവും അതിരപള്ളിയുടെ ആകർഷണി യതയും ആസ്വദിച്ചു. തുടർന്ന് ചേർന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലികുട്ടി അധ്യക്ഷത വഹിച്ചു.

സിൽവർ സ്റ്റോം 'സ്കൈ സ്റ്റോം' കേബിൾ കാറുകളുടെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കേബിൾ കാർ യാത്ര നടത്തുന്നു.

വ്യവസായ കേരളത്തിന്‍റെ വൻ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാൻ യോജിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ റോജി എം ജോൺ, ഒ ജെ ജനീഷ്, സനീഷ് കുമാർ ജോസഫ് എം.ൽ.എ, ജില്ല കലക്ടർ ശിഘ സുരേന്ദ്രൻ, സിൽവർ സ്റ്റോം മാനേജിങ് ഡയറക്ടർ എ.ഐ ഷാലിമാർ, മുനിസിപ്പൽ ചെയർമാൻ  ഷിബു ആലീസ്, അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സതീഷ് കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  ജാൻസി പൗലോസ്, ജില്ല വ്യവസായ കേന്ദ്രം ജില്ലാ മാനേജർ  ഷീബ, ശങ്കര കൃഷ്ണ രാമലിംഗം, ടി. എ നവാസ്, പി. ജെ ജോയ്, അനീഷ് ഉണ്ണി കൃഷ്ണൻ, സിൽവർ സ്റ്റോം ചെയർമാൻ, പി. കെ അബ്ദുൽ ജലീൽ, സീ ഷോർ മുഹമ്മദലി, പ്രൊമോട്ടർ സിറാജ്. വി. എ, അരവിന്താക്ഷൻ കെ, സ്വാതി ഷാ, മുഹമ്മദ്‌ ഹാസിം, കെ രാമചന്ദ്രൻ,  ഇ. കെ ഷാജിത് എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Sky Storm cable cars inaugurated at Silver Storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.