Posted On
date_range Updated On
date_range അടിപതറി രൂപ; ഡോളറിനെതിരെ മൂല്യം 97നടുത്ത്, റെക്കോഡ് ഇടിവ്
ന്യൂഡൽഹി: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ന്ന നിലയിൽ. രാവിലെ വ്യാപാരം ആരംഭിച്ചതോടെ രൂപയുടെ മൂല്യം 96.88ലേക്ക് താഴ്ന്നു. തുടർച്ചയായ ഏഴാം സെഷനിലാണ് രൂപയുടെ മൂല്യം ഇടിയുന്നത്.
യു.എസ് ട്രഷറി ആദായത്തിലെ വർധനവും ക്രൂഡ് ഓയിൽ വില ഉയർന്നുതന്നെ നിൽക്കുന്നതും യു.എസ് ഡോളറിന്റെ സ്ഥിരതയുമാണ് രൂപക്ക് തിരിച്ചടിയായത്. വിപണിയിൽനിന്നുള്ള മൂലധന ഒഴുക്കും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തിയതോടെ പണപ്പെരുപ്പം, വിപണിയിലെ ചാഞ്ചാട്ടം, ഇന്ത്യയുടെ ഇറക്കുമതി ബില്ലിലെ സമ്മർദ്ദം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ രൂക്ഷമാക്കി. ചൊവ്വാഴ്ച 96.54 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതോടെ രൂപ ഏഷ്യയിലെ ഏറ്റവും മോശം കറൻസികളിലൊയി മാറിയെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.