Posted On
date_range Updated On
date_range സർക്കാറിന് റിസർവ് ബാങ്ക് 57,000 കോടി ലാഭവിഹിതം നൽകും
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിനിടെ കേന്ദ്രസർക്കാരിന് 57,000 കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസർവ് ബാങ്ക്. രാജ്യത്തെ ധനകമ്മി ഏപ്രിൽ -ജൂൺ കാലയളവിൽ 6.62 ലക്ഷമായി ഉയർന്നിരുന്നു. കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുകയായിരുന്നു. ഈ കാലയളവിൽ വരുമാനം കുത്തനെ ഇടിയുകയും ചെലവ് ഇരട്ടിയായി ഉയരുകയും ചെയ്തിരുന്നു. നികുതി വരുമാനത്തിൽ ഉൾപ്പെടെ കുറവ് വന്നിരുന്നു.
മാന്ദ്യം പിടിമുറുക്കിയതോടെ റിസർവ് ബാങ്കിൽനിന്നും മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ 60,000 കോടി രൂപയായിരുന്നു കേന്ദ്രസർക്കാർ ലാഭവിഹിതമായി ആവശ്യപ്പെട്ടിരുന്നത്. എല്ലാ വർഷവും സർക്കാരിെൻറ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി റിസർവ് ബാങ്ക് ഒരു തുക ലാഭവിഹിതം നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.