ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ വർധന. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് പ്രകാരം മോദിയുടെ ആസ്തി 3.07 കോടിയായാണ് വർധിച്ചത്. കഴിഞ്ഞ വർഷം ഇത് 2.85 കോടിയായിരുന്നു. 22 ലക്ഷം രൂപയുടെ വർധനയാണ് ഒരു വർഷം കൊണ്ട് ഉണ്ടായത്.
മാർച്ച് 31ലെ കണക്കുകൾ പ്രകാരം മോദിക്ക് ബാങ്ക് ബാലൻസായി 1.5 ലക്ഷം രൂപയുണ്ട്. 36,000 രൂപ പണമായും കൈവശമുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗർ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം വർധിച്ചതാണ് മോദിയുടെ ആസ്തിയുടെ വർധനക്കും ഇടയാക്കിയത്. ഗാന്ധിനഗർ എസ്.ബി.ഐ എൻ.എസ്.സി ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.6 കോടിയിൽ നിന്ന് 1.86 കോടിയായി വർധിച്ചു.
ഓഹരി വിപണിയിലോ മ്യൂച്ചൽഫണ്ടിലോ മോദിക്ക് നിക്ഷേപമില്ല. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 8,93,251 രൂപയുടെ നിക്ഷേപമുണ്ട്. ഇൻഷൂറൻസിൽ 1,50,957 രൂപയും എൽ&ടി ഇൻഫ്രാസ്ട്രക്ചർ ബോണ്ടിൽ 20,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. 1.48 ലക്ഷം രൂപയുടെ രണ്ട് സ്വർണ മോതിരങ്ങൾ മോദിക്ക് സ്വന്തമായുണ്ട്. ഇതിന് പുറമേ 1.1 കോടിയുടെ വസ്തുവിൽ 25 ശതമാനം ഒാഹരി പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് 1.3 ലക്ഷം രൂപയുടെ വസ്തുവും മോദി വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.