ന്യൂഡൽഹി: India ranks 93rd among the most corrupt countries in the world. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം 93ൽ നിൽക്കുന്നത്. ‘ട്രാൻസ്പെരൻസി ഇന്റർനാഷനൽ റിപ്പോർട്ടി’ലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. പൊതുമേഖലയിലെ അഴിമതി വിലയിരുത്തിയാണ് 2023ലെ സൂചിക തയാറാക്കിയത്. ഇതിനായി അതതു രാജ്യങ്ങളിലെ വിദഗ്ധരുടെയും വ്യാപാരികളുടെയും അഭിപ്രായം തേടി.
അഭിപ്രായം രേഖപ്പെടുത്തുന്നവർ അഴിമതി തോത് അനുസരിച്ച് പൂജ്യം മുതൽ 100 വരെയാണ് പോയന്റ് നൽകേണ്ടിയിരുന്നത് (ഏറ്റവുമധികം അഴിമതിക്ക് പൂജ്യവും തീർത്തും അഴിമതി രഹിതമെങ്കിൽ നൂറും പോയന്റ്). ഇത്തരത്തിൽ 2023ൽ ഇന്ത്യയുടെ പോയന്റ് നില 39 ആണ്. 2022ൽ ഇത് 40 ആയിരുന്നു. റാങ്ക് 85ഉം.
അതായത് ഒരുവർഷം കൊണ്ട് അഴിമതി പിന്നെയും വർധിച്ചു. രാജ്യത്ത് പൗരസമൂഹത്തിന്റെ ഇടങ്ങൾ ശോഷിച്ചുവരുന്നതായി റിപ്പോർട്ട് പറയുന്നു. പുതിയ ടെലികമ്യൂണിക്കേഷൻസ് ബിൽ വന്നത് മൗലികാവകാശത്തിന് വലിയ ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്. സൂചികയിൽ പാകിസ്താൻ 133ാമത് ആണ്. 115 ആണ് ശ്രീലങ്കയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.