Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ വിലയിൽ വർധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,600 രൂപയായി.
ഗ്രാമിന് 30 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വില 33,360ൽ തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത.
ഏതാനും ദിവസങ്ങളായി സ്വർണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം അഞ്ചിന് പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.