Posted On
date_range Updated On
date_range സ്വർണവില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ കൂടിയത് 1000 രൂപ
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. പവന് 480 രൂപ വർധിച്ച് 33,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 60 രൂപ വർധിച്ചു. 4225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
പവൻ വില ബുധനാഴ്ച മാർച്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. 32,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പതിനൊന്നു മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അത്. തുടർന്നാണ് രണ്ടുദിവസത്തിനിടെ ഏകദേശം ആയിരം രൂപ വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.