Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 35,840 രൂപയും ഗ്രാമിന് 4,480 രൂപയിലുമെത്തി. തിങ്കളാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില.
ശനിയാഴ്ച പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. പവന് 36,040 രൂപയിൽ എത്തിയതാണ് ഒരു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്.
ദീപാവലിയോട് അനുബന്ധിച്ച് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.