സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 60 രൂപ താഴ്ന്ന് 4480ല്‍ എത്തി.

35,840 രൂ​പയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്. ഇതിനു പിന്നാലെയാണ് ഇന്ന് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് ഉയര്‍ന്ന് 35,840 വരെ എത്തി. ഇന്നലെയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

ഒരു വർഷത്തിനിടെ ഇന്ധനവിലയിലുണ്ടായത്​ 30% വർധന; അരങ്ങേറുന്നത്​ വൻ കൊള്ള

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.