Posted On
date_range Updated On
date_range സ്വർണവിലയിൽ നേരിയ വർധന
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ പവന് 34960 രൂപയായി. സ്വർണവില ഗ്രാമിന് 10 രൂപ കൂടി 4370 രൂപയായി.
തിങ്കളാഴ്ച പവന് 400 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നു മൂന്നു ദിവസം വില 34,680ല്‍ തുടര്‍ന്നു. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വിലയായിരുന്നു ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിവാണ് രേഖപ്പെടുത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം പവന് 200 രൂപ വർധിച്ച് 34880 രൂപയായിരുന്നു. ഒരാഴ്ചക്കിടെ മാത്രം 1320 രൂപയാണ് പവന് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.