സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന്‍റെ വില 80 രൂപയാണ് കൂടിയത്. 36,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 10 രൂപ കൂടി ഗ്രാമിന്‍റെ വില 4525 രൂപയായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.

ഈ മാസം ഇതുവരെ 1000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും സ്വർണവില വർധിക്കാനാണ് സാധ്യത. ഈ മാസമാദ്യം 35,200 രൂപയായിരുന്നു സ്വർണവില.

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.