Posted On
date_range Updated On
date_range സ്വർണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില 200 രൂപ കൂടിയതോടെ 36,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.
കഴിഞ്ഞ ദിവസം പവന്‍റെ വില 35,920 രൂപയായിരുന്നു. തുടർച്ചയായി സ്വർണവില കൂടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. രണ്ടാഴ്ചക്കിടെ 1,200 രൂപയുടെ വർധനവാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.