Posted On
date_range Updated On
date_range സ്വർണവില വീണ്ടും വർധിച്ചു
കൊച്ചി: രണ്ടുദിവസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന്‍റെ വിലയിൽ 80 രൂപയുടെ വർധനവാണ് ഉണ്ടായത്. 36,960 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി.
സാമ്പത്തിക രംഗത്ത് ആഗോളതലത്തിൽ തന്നെ ഉണ്ടായിട്ടുള്ള അനിശ്ചിതത്വമാണ് സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഒരു മാസത്തിനിടെ സ്വർണ വില 1800 രൂപയോളം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.