Posted On
date_range Updated On
date_range സ്വർണവില ഉയരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. പവന് 200 രൂപ വർധിച്ച് 35,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്‍റെ വില 25 രൂപകൂടി 4490 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.
അക്ഷയ തൃത്രീയ ദിനത്തിൽ ഒരു പവന്റെ വില 120 രൂപകൂടിയിരുന്നു. രണ്ടുദിവസം 35,600 നിലവാരത്തിൽ നിലവാരത്തിൽ തുടർന്നശേഷമാണ് വില വർധിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ സ്വർണത്തിന്‍റെ വിലയിൽ നേരിയ തോതിലെങ്കിലും ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.