Posted On
date_range Updated On
date_range സ്വർണവില ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,800 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 4225 രൂപയാണ് വില.
ആഭ്യന്തര സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. അഞ്ചു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വർണവില വ്യാഴാഴ്ച 160 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ച 80 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് 120 രൂപ ഉയർന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.