Posted On
date_range Updated On
date_range രണ്ടാംദിവസവും സ്വർണവില കൂടി
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലകൂടി. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ 35,200ൽ നിന്ന് 35,360 രൂപയായി പവന്‍റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി.
രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണ വില രണ്ടുദിവസമായാണ് ഉയർന്നു തുടങ്ങിയത്. രാജ്യാന്തര വിപണിയിലുണ്ടായ തകർച്ച സ്വർണ വിപണിയെയും ബാധിക്കുന്നുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.