കൊച്ചി: ഇന്ത്യന്‍ ഓയിൽ കോർപറേഷെൻറ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി മുതല്‍ ഐ.സി.ഐ.സി.ഐ ബാങ്കിെൻറ ഫാസ്ടാഗ് ഉപയോഗിച്ച് ഇന്ധനം നിറക്കാൻ സംവിധാനം.
ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയിലും ഐ.സി.ഐ.സി.ഐയും ധാരണയിലെത്തി. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കൻറ്സ് എന്നിവ ഫാസ്ടാഗില് വാങ്ങാം. തുടക്കത്തില്‍ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയിൽ ഔട്ട്ലറ്റുകളില് സൗകര്യം ലഭ്യമാണ്. ഇന്ധനം നിറക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് വാഹനത്തിെൻറ ഫാസ്ടാഗോ നമ്പര്‍ േപ്ലറ്റോ സ്കാന്‍ ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന് ഒരു ഒ.ടി.പി ലഭിക്കും.
പി.ഒ.എസ് മെഷീനിലേക്ക് ഒ.ടി.പി എൻറര്‍ ചെയ്താല്‍ ഇടപാട് പൂര്‍ത്തിയാകും. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഒരു നിര്‍ണായക കുതിച്ചുചാട്ടമാണ് ഇന്ത്യന്‍ ഓയില്‍, ഐ.സി.ഐ.സി.ഐ സംയുക്ത നീക്കമെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.