ഹാൾമാർക്കിങ് ഉപഭോക്താവിന്‍റെ അവകാശവും നേട്ടവും; ഗുണവും മേന്മയും ഉറപ്പാക്കും -ജോയ് ആലുക്കാസ്

ജൂണ് 16 മുതല് ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിന് പ്രാധാന്യമേറെയാണ് എന്ന് തെളിയിക്കുന്നതും അത്യന്തം സ്വാഗതാർഹവുമാണ്.

സ്വർണ സമ്പാദ്യങ്ങളായാലും നിക്ഷേപങ്ങളായാലും അവ നേട്ടമുള്ളതാവണം. സ്വർണം അത്തരത്തിൽ ഒരു സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും കരുതുന്നത്. സ്വർണാഭരണ വിപണന രംഗത്ത് പുതിയ മാറ്റങ്ങൾക്ക്​ തുടക്കം കുറിക്കുന്നതാണ് ഈ പുതിയ നീക്കം.

ഹാൾമാർക്കിങ്​ നിയമം പ്രാബല്യത്തിൽ വന്നതോടെ ആഗോള വിപണിയിൽ തന്നെ ഇന്ത്യൻ സ്വർണാഭരണ വിപണിയുടെ പ്രാധാന്യവും മൂല്യവും വർധിച്ചു എന്നതിൽ യാതൊരു സംശയവുമില്ല. ബിഐഎസ് മുദ്രയോടുകൂടിയ 916 ഹാൾമാർക്ക്​ഡ്​ സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന ഈ നിയമ വ്യവസ്ഥ ഉപഭോക്താവിന് ഗുണം ചെയ്യും. അതിലുപരിയായി വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുവാനും തട്ടിപ്പുകൾ ഇല്ലാതാക്കാനും സാധിക്കും.

ഉപഭോക്താക്കൾക്ക്​ വ്യത്യസ്തവും നൂതനവുമായ ഡിസൈനുകളിലും മാറിവരുന്ന ട്രെന്ഡുകൾക്കും അനുസൃതമായ സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം മാത്രമല്ല, വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക്​ പൂർണ പരിരക്ഷ ഉറപ്പാക്കുന്നതിലും ജോയ്ആലുക്കാസ് പ്രാരംഭം മുതലെ ശ്രദ്ധാലുവായിരുന്നു. ഗുണമേന്മയിലോ പരിശുദ്ധിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ജോയ്ആലുക്കാസ് ബിഐഎസ് മുദ്രയുള്ള 916 ഹാൾമാർക്​ഡ്​ സ്വർണാഭരണങ്ങളാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക്​ ലഭ്യമാക്കുന്നത്.


പുതിയ നയത്തിലൂടെ കസ്റ്റമേഴ്സിന് തങ്ങൾ പര്ച്ചേയ്സ് ചെയ്യുന്ന സ്വർണാഭരണങ്ങൾ പരിശുദ്ധിയുള്ളതാണെന്ന പൂര്ണ്ണ ഉറപ്പോടെ യാതൊരുവിധ ആശങ്കയും കൂടാതെ വാങ്ങാവുന്നതാണ്. സ്വർണാഭരണങ്ങൾ വിൽക്കുന്ന സമയത്ത് തേയ്മാനവും മറ്റും ഒഴികെ മൂല്യത്തിൽ കുറവുണ്ടായിരിക്കുകയില്ല എന്നതും ഹാൾമാർക്കിങിലൂടെ ഉപഭോക്താവിനെ കാത്തിരിക്കുന്ന നേട്ടങ്ങളാണ്. ഹാൾമാർക്കിങ് നടത്തിയ ബിഐഎസ് മുദ്രയ്ക്ക് പുറമെ ഹാൾമാർക്കിങ് ഏജൻസിയുടേയും ജ്വല്ലറിയുടേയും മുദ്രയോട് കൂടിയ, സമ്പൂർണ പരിശുദ്ധി ഉറപ്പുവരുത്തിയ സ്വർണാഭരണങ്ങളാണ് ജോയ്ആലുക്കാസിന്‍റെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക്​ ലഭ്യമാക്കുന്നത്.

ഹാൾമാർക്കിങ് നിയമം പ്രാവർത്തികമാക്കുന്നതിലൂടെ ലോകത്തിലെ തന്നെ സ്വർണാഭരണ വിപണന രംഗത്ത് 100% പരിശുദ്ധി ഉറപ്പാക്കുന്ന രാജ്യമായി ഇന്ത്യ മാറും എന്നതും അഭിമാനാർഹമാണ്. കൂടാതെ ആറക്ക ഹാൾമാർക്കിങ് ചെയ്ത യുണീക്ക് ഐഡി ആഭരണത്തിൽ രേഖപ്പെടുത്തുന്നതിലൂടെ സ്വർണാഭരണങ്ങളെ സംബന്ധിച്ച എല്ലാവിധ വിശദാംശങ്ങളും അനായാസകരമായി, ഡിജിറ്റലായി കണ്ടെത്താന് കഴിയും എന്നതും ഒട്ടേറെ പ്രതീക്ഷ നല്കുന്നു.

(ജോയ് ആലുക്കാസ്​ ഗ്രൂപ്പ്​ ചെയർമാൻ & മാനേജിങ്​ ഡയറക്ടറാണ്​ ലേഖകൻ)

Tags:    
News Summary - BIS Hallmarking ensures Quality -Joyalukkas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.