കർഷകർക്ക് പ്രതിവർഷം 6000 രൂപ; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എങ്ങനെ അപേക്ഷിക്കാം?

കർഷകർക്ക് സാമ്പത്തിക പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. വ്യവസ്ഥകൾക്ക് വിധേയമായി അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ വീതമാണ് സാമ്പത്തിക സഹായമായി ലഭിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായാണ് (ഏപ്രിൽ-ജൂലൈ, ആഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച്) ഈ തുക വിതരണം ചെയ്യുന്നത്. പണം നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. കേരളത്തിലെ 27.5 ലക്ഷത്തോളം കർഷകരാണ് നിലവിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി മാർഗനിർദേശങ്ങൾ അനുസരിച്ച് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവരുടെ വിവരങ്ങൾ പരിശോധിക്കുന്നതും അതത് സംസ്ഥാനങ്ങളുമാണ്.

എങ്ങനെ അപേക്ഷിക്കാം?

പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ പുതിയ രജിസ്ട്രേഷനുകൾക്ക് ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ പ്രകാരമുള്ള ഫാർമർ ഐ.ഡി നിർബന്ധമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകൾ ആധാർ കാർഡ് (മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം), ബാങ്ക് പാസ്ബുക്ക്, ഭൂനികുതി രസീത് / കരമടച്ച രസീത്, ഫാർമർ ഐ.ഡി എന്നിവയാണ് ആവശ്യമായ രേഖകൾ. PM-Kisan Official Website എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൃഷിഭൂമി അപേക്ഷിക്കുന്ന കർഷകന്റെ സ്വന്തം പേരിലായിരിക്കണം എന്നതാണ് പ്രധാന യോഗ്യത. പദ്ധതി പ്രകാരം ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരടങ്ങുന്നതാണ് ഒരു കുടുംബം. ഈ ഒരു കുടുംബത്തിന് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ.

Tags:    
News Summary - Rs 6000 per year for farmers; How to apply for Pradhan Mantri Kisan Samman Nidhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.