കൃഷിവകുപ്പ് കണ്ണുതുറന്നു; നെല്ലെടുപ്പ് തുടങ്ങി, കർഷകരും ഹാപ്പി

ആ​ല​പ്പു​ഴ: ഒ​ടു​വി​ൽ കൃ​ഷി​വ​കു​പ്പ് ക​ണ്ണു​തു​റ​ന്നു. ക​ര്‍ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ നെ​ല്ലെ​ടു​പ്പ് ത​ട​സ്സം നീ​ങ്ങി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നെ​ല്ലെ​ടു​പ്പ് ആ​രം​ഭി​ച്ചു. കു​ട്ട​നാ​ട് നീ​ലം​പേ​രൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ല്‍ കി​ളി​യ​ന്‍കാ​വ് വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൊ​യ്തു​കൂ​ട്ടി​യ നെ​ല്ലാ​ണ് 14 ദി​വ​സം പി​ന്നി​ട്ട​ശേ​ഷം എ​ടു​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. മി​ല്ലു​കാ​ര്‍ നെ​ല്ലെ​ടു​ക്കാ​തി​രു​ന്ന​തോ​ടെ വെ​ള്ളം ക​യ​റി നെ​ല്ല് കി​ളി​ര്‍ക്കു​മൊ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ക​ര്‍ഷ​ക​ര്‍. തു​ട​ര്‍ന്ന് മാ​ധ്യ​മം ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് വാ​ര്‍ത്ത​യാ​ക്കി​യി​രു​ന്നു.

പി​ന്നീ​ടാ​ണ് കൃ​ഷി​വ​കു​പ്പ് ഇ​ട​പെ​ട്ട് നെ​ല്ലെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യ​ത്. സൂ​ര്യ മി​ല്ലു​കാ​രാ​ണ് നെ​ല്ലെ​ടു​ക്കു​ന്ന​ത്. തൂ​ക്ക​ത്തി​ല്‍ അ​ഞ്ച്​ കി​ലോ കി​ഴി​വി​ലാ​ണ് നെ​ല്ലെ​ടു​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ഞ്ച് ലോ​ഡ് നെ​ല്ലെ​ടു​ത്തു. മ​ഴ​മൂ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ പ​കു​തി നി​ല​ങ്ങ​ളും കൊ​യ്തി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ബാ​ക്കി നി​ല​ങ്ങ​ളി​ലെ കൊ​യ്ത്തും ആ​രം​ഭി​ച്ചു. ഈ ​ആ​ഴ്ച​ത​ന്നെ മു​ഴു​വ​ന്‍ നെ​ല്ലും എ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീക​രി​ച്ചി​ട്ടു​ണ്ട്. പ​വി​ഴം മി​ല്ലു​കാ​രാ​ണ് മൂ​ന്ന് കി​ലോ കി​ഴി​വി​ല്‍ ആ​ദ്യം നെ​ല്ലെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ​പെ​യ്ത​തോ​ടെ അ​വ​ര്‍ പി​ന്മാ​റി. പി​ന്നീ​ടാ​ണ് ക​ര്‍ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​യ​ത്. ചെ​റു​കി​ട, പാ​ട്ട ക​ര്‍ഷ​ക​രു​ള്‍പ്പെ​ടെ 300 ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ല്‍ 165 ഓ​ളം ക​ര്‍ഷ​ക​രാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ 15 മു​ത​ലാ​ണ് കൊ​യ്ത്ത് ആ​രം​ഭി​ച്ച​ത്. നെ​ല്ലെ​ടു​ക്കാ​ന്‍ വൈ​കി​യ​തോ​ടെ ജോ​ലി​ക്കാ​രെ നി​ര്‍ത്തി ഓ​രോ ദി​വ​സ​വും നെ​ല്ല് ഉ​ണ​ക്കി​യി​രു​ന്നു.

Tags:    
News Summary - The Agriculture Department has opened its eyes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.