വനിത കര്‍ഷകര്‍ക്ക് സ്വന്തം സംരംഭം തുടങ്ങാം; ‘കൃഷി സഖി’ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം

പാ​ല​ക്കാ​ട്: കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ‘കൃ​ഷി സ​ഖി’- വ​നി​ത ക​ര്‍ഷ​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ക്ക് തു​ട​ക്കം.

2026-27 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി സം​സ്ഥാ​ന​ത്ത് 3.50 കോ​ടി രൂ​പ സ​ര്‍ക്കാ​ര്‍ വ​ക​യി​രു​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​വാ​ന്‍ ഒ​ക്ടോ​ബ​ര്‍ 31ന​കം വ​നി​ത ക​ര്‍ഷ​ക സം​ഘ​ങ്ങ​ള്‍ അ​ത​ത് കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍ക​ണം. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍ഡി​ന്റെ കേ​ര​ള വി​ക​സ​ന റി​പ്പോ​ര്‍ട്ട് 2026 പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 99,259 സ​ജീ​വ വ​നി​ത ക​ര്‍ഷ​ക സം​ഘ​ങ്ങ​ളി​ലാ​യി 4,52,912 വ​നി​ത​ക​ള്‍ 51,883 ഏ​ക്ക​ര്‍ പാ​ട്ട​ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​വ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം പ്ര​തി​ഫ​ലം ല​ഭി​ക്കാ​ത്ത കു​ടും​ബ തൊ​ഴി​ലാ​ളി​ക​ളാ​യി തു​ട​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നി​ത​ക​ളെ വൈ​ദ​ഗ്ധ്യ​മു​ള്ള കാ​ര്‍ഷി​ക സം​രം​ഭ​ക​രാ​ക്കി മാ​റ്റാ​ന്‍ ‘കൃ​ഷി സ​ഖി’ വി​ഭാ​വ​നം ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്താ​കെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന 300 വ​നി​ത ക​ര്‍ഷ​ക സം​ഘ​ങ്ങ​ളെ​യാ​ണ് ഈ ​വ​ര്‍ഷം തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​ഞ്ചു മു​ത​ല്‍ 20 വ​രെ അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ങ്ങ​ള്‍ക്ക് പി​ന്തു​ണ ല​ഭി​ക്കും. ഓ​രോ കൃ​ഷി​ഭ​വ​നും ഒ​രു സം​ഘ​ത്തെ ക​ണ്ടെ​ത്തി ന​ല്‍ക​ണം.

ബ്ലോ​ക്ക്, ജി​ല്ല, സം​സ്ഥാ​ന​ത​ല സ​മി​തി​ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​കും അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വ​നി​ത ക​ര്‍ഷ​ക ഗ്രൂ​പ്പു​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍കും.

ഒ​രു ബ്ലോ​ക്കി​ല്‍ നി​ന്ന് പ​ര​മാ​വ​ധി നാ​ലു വ​നി​ത ക​ര്‍ഷ​ക ഗ്രൂ​പ്പു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ജി​ല്ല ക​മ്മി​റ്റി​ക്ക് ശി​പാ​ര്‍ശ ചെ​യ്യും. ജി​ല്ല​യി​ല്‍ നി​ന്ന് 26 വ​നി​ത ഗ്രൂ​പ്പു​ക​ളെ​യാ​കും സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ര്‍ശ ചെ​യ്യു​ക.

ഏ​റ്റ​വും കു​റ​ഞ്ഞ​ത് 0.50 ഹെ​ക്ട​റി​ല്‍ കൃ​ഷി ചെ​യ്യു​ന്ന വ​നി​ത കാ​ര്‍ഷി​ക ഗ്രൂ​പ്പു​ക​ള്‍ ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കു​ന്ന പ​ദ്ധ​തി​രേ​ഖ​യു​ടെ 75 ശ​ത​മാ​ന​മോ പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ​യോ ധ​ന​സ​ഹാ​യ​മാ​യി ല​ഭ്യ​മാ​കും.

തേ​ങ്ങ, സു​ഗ​ന്ധ​വ്യ​ഞ്ജ​നം, പ​ഴം, പ​ച്ച​ക്ക​റി, ചെ​റു​ധാ​ന്യം, തേ​ന്‍, കൂ​ണ്‍, പാ​ല്‍, മു​ട്ട, മ​ത്സ്യം തു​ട​ങ്ങി​യ​വ​യു​ടെ വൃ​ത്തി​യാ​ക്ക​ല്‍, ഗ്രേ​ഡി​ങ്, ഉ​ണ​ക്ക​ല്‍, പാ​ക്കേ​ജി​ങ്, ബ്രാ​ന്‍ഡി​ങ്, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ​വ​ക്ക് സ​ര്‍ക്കാ​ര്‍ പി​ന്തു​ണ ന​ല്‍കും.

സം​സ്ഥാ​ന​ത​ല നോ​ഡ​ല്‍ ഏ​ജ​ന്‍സി​യാ​യി എ​സ്.​എ​ഫ്.​എ.​സി കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​ത ക​ര്‍ഷ​ക ക​ണ്‍സോ​ര്‍ഷ്യം രൂ​പ​വ​ത്ക​രി​ക്കും.

ജി​ല്ലാ​ത​ല​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ചെ​യ​ര്‍മാ​നും ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​മാ​യ ക​മ്മി​റ്റി​യാ​ണ് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

കൃ​ഷി വ​കു​പ്പ്, കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും. അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ (മാ​ര്‍ക്ക​റ്റി​ങ്) സം​സ്ഥാ​ന​ത​ല മേ​ല്‍നോ​ട്ടം വ​ഹി​ക്കും. പ​ദ്ധ​തി​യി​ലൂ​ടെ വ​നി​ത ക​ര്‍ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കാ​നും സു​സ്ഥി​ര ഉ​പ​ജീ​വ​നം ഉ​റ​പ്പാ​ക്കാ​നും ക​ഴി​യു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​റി​യി​ച്ചു.

Tags:    
News Summary - Women farmers can start their own ventures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.