എന്താണ് കോലിഞ്ചി അഥവാ ഷാംപൂ ജിഞ്ചർ

ഇഞ്ചിയുടെ വർഗത്തിൽ പെടുന്ന കാട്ടുചെടിയാണ് കോലിഞ്ചി. ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. സുഗന്ധ തൈല ഉൽപാദനത്തിലാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്. കേരളത്തിലെ മലയോര ജില്ലകളിൽ കൃഷി ചെയ്തു വരുന്നുണ്ട് . ഇഞ്ചിയുടെ വർഗത്തിൽ പെടുന്നുവെങ്കിലും ഉണക്കിയതിനുശേഷമാണ് ഇത് വിപണനം നടത്തുക. അതിനാൽ മലഞ്ചരക്ക് വിഭാഗത്തിലാണ് കോലിഞ്ചിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

സാധാരണ ഇഞ്ചിയിൽ നിന്നും വ്യത്യസ്തമായി അതി രൂക്ഷ ഗന്ധമുള്ള കിഴങ്ങുകളാണ് കോലിഞ്ചിയുടേത്. ഏഴടിയോളം പൊക്കം വെക്കുന്ന ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാംപൂ ഉണ്ടാക്കാറുണ്ട് അതിനാൽ ഇത് ഷാംപൂ ജിൻജർ എന്ന പേരിലും അറിയപ്പെടുന്നു.


വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. മൂന്നു വർഷമാണ് ഇതിന്റെ വിളവെടുപ്പ് കാലം. മഴതുടങ്ങി ജൂൺ ജൂലൈ മാസങ്ങളിൽ ആണ് കൃഷി തുടങ്ങാൻ പറ്റിയ സമയം. ഇതിനായി ഒരു മീറ്റർ അകലത്തിൽ കുഴികൾ ഉണ്ടാക്കി അഞ്ചോ ആറോ വിത്തുകൾ നട്ടാൽ 6 മാസം കൂടുമ്പോൾ എതെങ്കിലും ജൈവവളം ചേർത്തുകൊടുത്താൽ മതിയാകും.


രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളും മൃഗങ്ങളുടെയും ആക്രമണം ഇതിൽ ഉണ്ടാകില്ല. പറിച്ചെടുത്ത കോലിഞ്ചി തൊലികളഞ്ഞുവെയിലത്ത് ഉണ്ടാക്കിയാണ് മാർക്കറ്റിൽ എത്തിക്കുക. കോലിഞ്ചി പല ആയുർവേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു.


അന്താരാഷ്ട്ര മാർക്കറ്റിൽ നല്ല വില ലഭിക്കുന്ന ഒന്നാണിത് . വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം വിലസ്ഥിരതയില്ല എന്നതാണ്. പ്രധാന വിളയായും ഇടവിളയായും മലയോര മേഖലയില്‍ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റി അയക്കുകയാണ് പതിവ്.

Tags:    
News Summary - What is Kolinchi or Shampoo Ginger?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.