നവംബർ മാസം കൃഷി ചെയ്യേണ്ട പച്ചക്കറികൾ

പച്ചക്കറി ചെടികളുടെ വളർച്ചയെയും വിളവിനെയും ഏറെ സഹായിക്കുന്ന മാസമാണ് നവംബർ. ഈ മാസം എന്തെല്ലാം കൃഷി ചെയ്യാമെന്ന് നോക്കാം.

  • കാബേജ്, കോളിഫ്ലവർ, ലത്യൂസ്, കാരറ്റ്, ബീറ്റ്റൂട്ട് പോലെയുള്ള ശീതകാല പച്ചക്കറികൾക്കനുയോജ്യമാണ് ഈ മാസം. ഇവയെല്ലാം 2-3 മാസത്തിൽ വിളവെടുക്കാൻ സാധിക്കും.
  • തക്കാളിയും പച്ചമുളകും നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യുന്ന മാസമാണ് നവംബർ.
  • വഴുതന നടാനും യോജിച്ച മാസമാണിത്. കുമ്മായമിട്ട് പുളിപ്പ് മാറ്റിയ മണ്ണിലായിരിക്കണം വഴുതന നടേണ്ടത്.
  • ഉള്ളി നടാനും മികച്ച സമയമാണിത്. അടിവളം ചേർത്ത മണ്ണിലായിരിക്കണം എന്നുമാത്രം ശ്രദ്ധിച്ചാൽ മതി.
  • വിവിധ തരം ചീരകളും നട്ടുവളർത്താൻ യോജിച്ച സമയമാണിത്.
Tags:    
News Summary - Vegetables to grow in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.